വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ലീല |
രാഗം | യദുകുല കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:08.
കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍ കണ്ണന് വരുമെന്നറിഞ്ഞേന്‍ കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍ കമനന് വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍ ) കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ അവന് വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍ ) നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു ഒരുനാളുമുരുകാത്ത പ്രണയത്തിന് വെണ്ണയുമായി ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍ ) |