വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജോണ്സണ് |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:52.
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ ഹൃദയവാതിലില്‍ നീയുണര്‍ത്തിയ സ്നേഹമര്‍മ്മരമോ മൗനനൊമ്പരമായ് (തങ്കനൂപുരമോ) നിഴലകന്നൊരു വീഥിയില്‍ മലരു കൊണ്ടൊരു മന്ദിരം വെറുതെ ഞാനൊരുക്കി വെയിലില്‍ വാടാതെ മഴയില്‍ നനയാതെ കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലിലാ സ്വപ്നസൗധമുടഞ്ഞു പോയ് (തങ്കനൂപുരമോ) തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകള്‍ തനിയെ മായുകയായ് മിഴികള്‍ നിറയാതെ മൊഴികള്‍ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലിലാ സന്ധ്യ മെല്ലെയലിഞ്ഞു പോയ് (തങ്കനൂപുരമോ) |