കുയില്‍ പാടും (ആറാം തമ്പുരാന്‍ )
This page was generated on April 26, 2024, 1:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മഞ്ജു വാര്യർ ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,സായികുമാർ ,കൊച്ചിന്‍ ഹനീഫ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:52.



കുയിൽ പാടും കുന്നും മേലേ
കുറിമാനം നോക്കും മൈനേ
നാട്ടിളമാവിൻ ചോട്ടിലിരുന്നൊരു
നാവേറു മൂളിപ്പാടാമോ
കാത്തു കൊതിയ്ക്കും മംഗളനാള് ഗണിച്ചു കുറിച്ചൊരു
ജാതകമെല്ലാം നോക്കാമോ
വാര്യത്തെ തൈമാവിൽ കാക്കപ്പെൺ കുറുകുമ്പോൾ
കുഞ്ഞാത്തോലെന്തെന്തേ കളിയാക്കി
എരിവേനൽ പൂങ്കിളിയേ കിളിവാതിൽ തുറന്നു വരാം
(കുയിൽ പാടും..)

മലർത്തിങ്കൾ മുടിയിൽ ചൂടി അരിച്ചാന്തുക കളഭം ചാർത്തി
മനസ്സിന്റെ നടയിൽ മോഹം നിഴൽച്ചിപ്പിയണിയും നേരം
കരളിൽ മണിച്ചിലമ്പൊലിയുമായ് വരവായ് നീ
ശൃംഗാരപദമാടീ ശ്രീരാഗവരമേകി
പരിഭവങ്ങൾ തൊഴുതുണർന്ന മിഴിയുഴിഞ്ഞു സുമശരനിര പെയ്തു
(കുയിൽ..)

കുളിർക്കാൽ ചിലമ്പു ചാർത്തും കിതച്ചെത്തി മുന്നിൽ നിൽക്കും
നിളയ്ക്കെന്റെ നെഞ്ചിൽ തഞ്ചും കിളിപ്പെണ്ണു കൊഞ്ചും നാണം
മുകിൽത്തിടമ്പോടെയെഴുന്നള്ളും മണിക്കൊതുമ്പലസ്സമായ് തുഴയുമ്പോൾ
ഞാൻ നിന്നെ വരവേറ്റു നിൻ മാറിലിളവേറ്റു
മനസ്സിനുള്ളിലൊരു കുടന്ന മലർനിലാവ് കുളിർമധു മഴ പെയ്തു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts