വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 16 2017 06:07:40.
ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം കളമൃദുഹംസം തോല്‍ക്കും സുമധുരലാസ്യം വിരല്‍മുനയില്‍ വിടർന്ന മുദ്രാമലരില്‍ ലയജാലം തേടും ഹിമയാമം ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം വരവീണാ മൃദുനാദം കളകാകളിയായി അളിവേണിയിലലര്മഞ്ജരി പ്രണയാഞ്ജലിയായി നറുമണിയുണരും മായാനൂപുരമോടേ എന്റെ മണ്മണ്ഡപം കുളിരുവാന്‍ വരൂ സഖി (ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം) സ്വരചന്ദ്രിക തിരിതാഴ്ത്തിയ സുഖരാഗില യാമം നിറവാര്മതി ശിവമൗലിയിലഴകേറ്റിയ നേരം മൃദുപദമോടെന് നെഞ്ചിൻ ഡമരുകമാകാന് എന്റെ ഗംഗാതടം തഴുകിടാന്‍ വരൂ സഖീ ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം കളമൃദുഹംസം തോല്‍ക്കും സുമധുരലാസ്യം വിരല്‍മുനയില്‍ വിടർന്ന മുദ്രാമലരില്‍ ലയജാലം തേടും ഹിമയാമം ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം |