വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:05.
നീ ഒരു മിന്നലായ് എങ്ങോ മറഞ്ഞു ഞാൻ ഒരു ഗാനമായ് പിൻപേ പിൻപേ അലഞ്ഞു നിന്നാത്മഹർഷങ്ങൾ കോരിച്ചൊരിഞ്ഞു ഞാൻ കോർത്ത മാലകൾ വാടിക്കരിഞ്ഞു ഏകാന്ത താരമേ നീ എങ്ങു പോയി എൻ ജീവ രാഗമേ നീ എങ്ങു പോയി നീ ശശിലേഖപോൽ എങ്ങോ മറഞ്ഞു ഞാനൊരു മേഘമായ് നിന്നെത്തിരഞ്ഞു ഞാനൊരു മേഘമായ് നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്) ഈണം വിതുമ്പുന്ന ജീവനുമായി ഈ ദുഃഖഭൂമിയിൽ ഞാൻ ഏകനായി നീ കാനൽ നീരുപോൽ എങ്ങോ മറഞ്ഞു ഞാൻ ഒരു തേങ്ങലായ് നിന്നെത്തിരഞ്ഞു ഞാൻ ഒരു തേങ്ങലായ് നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്) |