വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുഞ്ചാക്കോ ബോബൻ ,പ്രീതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:13.
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിൻ പൂഞ്ചോലാടാട് നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽക്കനവായ് പൊയ്പോയേനേ നീയില്ലെങ്കിൽ സ്വപ്നംപോലും മിന്നൽക്കതിരുകളായ് പോയേനേ (പൊന്നോല...) അന്നൊരു രാവിൽ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ് അറിയാതെ സ്വപ്നങ്ങൾ കണ്ടൂ മിഴികൾ പൂവനമായ് അധരം തേൻ കണമായ് ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം (പൊന്നോല...) നിൻ പൂവിരലിൽ പൊൻമോതിരമായ് മെയ്യൊടു ചേർന്നു ഞാൻ നിന്നൂ ഏതോ പുണ്യം മാംഗല്യവുമായ് സ്വയംവരപ്പന്തലിൽ വന്നൂ അസുലഭ രജനികളിൽ മധുവിധു രാവുകളിൽ വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ് (പൊന്നോല...) |