പനിനീരു പെയ്യും നിലാവില്‍ (പ്രേം പൂജാരി )
This page was generated on March 28, 2024, 8:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഉത്തം സിംഗ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ശാലിനി ,തിലകൻ ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,മയൂരി
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2017 03:18:36.




പനിനീരു പെയ്യും നിലാവിൽ
പാരിജാതത്തിന്‍ ചോട്ടിൽ
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലെ ഞാന്‍ നിന്നെയോർത്തുപാടും.
(പനിനീരു...)

അറിയാതെന്‍ ആത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും
(പനിനീരു...)

പ്രിയതോഴീ നീ മാത്രമോർക്കും
ഒരു ഗാനം സ്നേഹസാന്ദ്രം
തഴുകീടും നിന്നെയെന്നും
(പനിനീരു...)

പിരിയാനായ് മാത്രമെന്നോ..
പ്രിയമോലും സംഗമങ്ങൾ
തിരകൾക്ക് മായ്ക്കുവാനോ
കളിവീടുതീർത്തതെല്ലാം

മരണത്തിലാകിലും മറുജന്മമാകിലും
കരളിൽ തുടിക്കുമീ അനുരാഗനൊമ്പരം
മധുമാസഗായകന്‍ ഇനി യാത്രയാകിലും
വനശാഖിയോർക്കുമീ കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും
നിത്യയുഗ്മ ഗാനം..അവിരാമ പ്രേമഗാനം
(പനിനീരു...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts