വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | വിജയ് യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,അരുൺ ചെറുകാവിൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 26 2015 11:08:20.
കേളിനിലാവൊരു പാലാഴി ഞാനതിലൊഴുകും വനമുരളി ഇന്ദുകരാംഗുലി തഴുകുമ്പോള്‍ തേങ്ങിയുണര്‍ന്നൊരു വനമുരളി (കേളിനിലാവൊരു) മൃണാളമാമൊരു മര്‍മ്മരമിളകി ഒഴുകും രജനീനദിയലയില് നടനവിലാസ സുവാസിതരാവില്‍ വിടരും പനിനീര്‍പ്പൂവുകളില്‍ പൊന്നലങ്കാരം സ്വയമണിയൂ കവിതേ ഇനിയെന്‍ പദമണയൂ (കേളിനിലാവൊരു..) നിതാന്ത ബന്ധുര ചന്ദന മുകിലേ വരളും മൊഴിയില്‍ കുളിര്പകരൂ.. മതിമറന്നുയരുന്ന ദാഹവുമായെന്‍ കരളും കനവും കാത്തുനില്പൂ നീയകലേ ഞാന്‍ ഇങ്ങിവിടെ.. തൊഴുകൈ മലരായ് മനമിവിടെ.. (കേളിനിലാവൊരു) |