വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഗൌരിമനോഹരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:45.
ഹും............ ചന്ദ്രഹൃദയം താനേ ഉരുകും സന്ധ്യയാണീ മുഖം കാളിദാസന്‍ കൈവണങ്ങും കാവ്യമാണീ മുഖം ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം അക്ഷരങ്ങള്‍ കണ്ണുനീരായി പെയ്തതാണീ സ്വരം ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം // ചന്ദ്രഹൃദയം താനേ...// കണ്‍കളില്‍ കാരുണ്യ സാഗരം വളയിട്ട കൈകളില്‍ പൊന്നാതിര പൂങ്കവിള്‍ വിടരുന്ന താമര പുലര്‍കാലകൗതുകം പൂപ്പുഞ്ചിരി അഴകിന്‍റെ അഴകിന്നഴകെ അലിയുന്ന മൗനമേ (2) ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍ എഴുതണം നിന്‍ രൂപം // ചന്ദ്രഹൃദയം താനേ.....// നൊമ്പരം കുളിരുള്ള നൊമ്പരം ആത്മാവില്‍ ആയിരം തേനോര്‍മ്മകള്‍ കണ്ടു നാം അറിയാതെ കണ്ടു നാം ഉരുകുന്ന ജീവതം കൈമാറുവാന്‍ നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ (2) ഏതുമിഴിനീര്‍ക്കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം // ചന്ദ്രഹൃദയം താനേ......// |