മൂന്നാം തൃക്കണ്ണില്‍ (വര്‍ണക്കാഴ്ചകള്‍ )
This page was generated on April 28, 2024, 1:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍മോഹന്‍ സിതാര ,കെ എസ് ചിത്ര
രാഗംആരഭി
അഭിനേതാക്കള്‍ദിലീപ് ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,പൂർണിമ മോഹൻ ,ജഗതി ശ്രീകുമാര്‍ ,കെ പി എ സി ലളിത ,മാള അരവിന്ദൻ ,മങ്ക മഹേഷ് ,ലേനാ കുമാർ ,എൻ എഫ് വർഗീസ് ,എസ് അംബിക ,ശ്രീഹരി ,കെ ടി എസ് പടന്നയിൽ ,പ്രേമചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:44.

വരിക നിരുവിച്ച കാര്യോം വീര്യോം സാധിച്ച്
ഞാന്‍ ചൊല്ലും തോറ്റത്തെ കേട്ട് കോലത്തെ കണ്ട്
ഗുണദോഷത്തെയുരിയാടിച്ചു പിരിഞ്ഞു കൊള്‍വാന്‍
പോന്നു വരിക വേണം ഗുളികന്‍ ദൈവമേ

മൂന്നാംതൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ
നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ
സങ്കടമെല്ലാം തീര്‍ക്കേണം ശങ്കരഭഗവാനേ
ബാധകളെല്ലാം നീക്കേണം ഭൂതിവിഭൂഷണനേ
അണയൂ സാംബസദാശിവനേ...
(മൂന്നാം)

അന്തകനകലേണം ഞങ്ങള്‍ക്കഭയം നല്‍കേണം
കണ്ണീര്‍ മാറ്റേണം ഞങ്ങള്‍ക്കന്നം നല്‍കേണം
ഗണനായകനും ഗിരിജാദേവിയുമായണയൂ
സര്‍പ്പവിഭൂഷണരുദ്രമഹേശവിഭോ വിഭോ
(മൂന്നാം)

ദാഹം മാറ്റാനായ് ഞങ്ങള്‍ രക്തം നല്‍കാമേ
മാറില്‍ ചൂടാനായ് തലയോട്ടികള്‍ നല്‍കാമേ
ഭൂതഗണങ്ങളില്‍ മുമ്പന്‍ ഗുളികനുമായണയൂ
സങ്കടസംഹര ശങ്കരഭഗവാനേ...
ഭഗവാനേ....ഭഗവാനേ.... ഭഗവാനേ...
(മൂന്നാം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts