വാര്‍ത്തിങ്കളോ (ഭദ്ര )
This page was generated on April 25, 2024, 12:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഷക്കീര്‍ ജാക്സണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സന്തോഷ്‌ കേശവ്‌ ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,ബൈജു സന്തോഷ് ,സലിം കുമാര്‍ ,അനിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:44.

വാര്‍ത്തിങ്കളോ നിന്റെ കണ്ണാടിയായി
വാസന്തമോ കണിപ്പൂത്താലമായി
നീ എൻറെ സംഗീതമായി
വാര്‍ത്തിങ്കളോ നിന്റെ കണ്ണാടിയായി
വാസന്തമോ കണിപ്പൂത്താലമായി...

സന്ധ്യാംബരം തന്ന സിന്ദൂരവും
പൊന്‍‌താരകം തന്ന മന്ദാരവും
സന്ധ്യാംബരം തന്ന സിന്ദൂരവും
പൊന്‍‌താരകം തന്ന മന്ദാരവും
അണിയാതെയണിയുന്നൊരഴകായ് വന്നു
തഴുകാതെ തഴുകുന്ന തളിരായ് നിന്നു
നിന്മാറില്‍ ചാര്‍ത്തുന്നു ഞാനീ മോഹം
വാര്‍ത്തിങ്കളോ നിന്റെ കണ്ണാടിയായി
വാസന്തമോ കണിപ്പൂത്താലമായി ...

കാര്‍മേഘം നാണിക്കും വാര്‍കൂന്തലില്‍
കരിനീല മയിലാടും കണ്‍പീലിയില്‍
കാര്‍മേഘം നാണിക്കും വാര്‍കൂന്തലില്‍
കരിനീല മയിലാടും കണ്‍പീലിയില്‍
ഇനിയെന്റെ നിഴല്‍മുദ്ര പതിയുന്ന നേരം
ഇതുനിന്റെ മണിവാതിലടയുന്ന നേരം
ഒന്നായിത്തീരില്ലേ നീയും ഞാനും...
(വാര്‍ത്തിങ്കളോ ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts