ചഞ്ചല ദ്രുതപദ (ഇഷ്ടം )
This page was generated on April 19, 2024, 5:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ദിലീപ് ,നെടുമുടി വേണു ,ജയസുധ ,ജ്യോതിർമയി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:40.


�ആ.... നാനാ ധിരിന നാന ധിരിന.....

ചഞ്ചല ദ്രുതപദതാളം സുകൃതതാളം
നാനാ ധിരിന നാനാ ധിരിനാ.....
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
സുന്ദരതര ഹരിഗീതം ഹരിതഗീതം
വധുവൊരുങ്ങി പ്രിയനൊരുങ്ങി
മധുരരാമഴപെയ്തൊഴുകി
എവിടേ.......
പൊന്നഴകിനുമഴകാം മാധവമേ
നിന്‍ കുമ്പിളില്‍ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം


ഇവിടെ വിടരുമീ പ്രണയമലരിതള്‍
മദനപല്ലവമല്ലോ
ഇവിടെയൊഴുകുമീ മൃദുലലഹരിയില്‍
ആത്മമഞ്ജരിയല്ലോ
ഇവിടെ നിറയും ജീവരാഗം പൊന്‍ കിനാവിന്‍
പുളകമല്ലോ
നിറപറനിറയെ സ്രീനിറയുകയായ്
മംഗളമേളമിതാ
നിരിസനിപാ മനിപമരി നിസരിമപ
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം

നാദിരുധിരന.....

ഇനിയുമുണരുമോ പ്രമദവനികയില്‍
പോയ്മറഞ്ഞവസന്തം
ഇനിയുമുയരുമോ ഹൃദയധമനിയില്‍
ലളിതപഞ്ചമ രാഗം
സമയമായീ ഋതുപതംഗം
ചിറകൊതുങ്ങും സമയമായീ
ഇനിയുമൊരങ്കം ബാല്യം തേടീ
ഉദയതടം തുടിയായ്
ജണുതരിതോം ജണുതരിതോം തജണുതക
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം
വധുവൊരുങ്ങി പ്രിയനൊരുങ്ങി
മധുരരാമഴപെയ്തൊഴുകി
എവിടേ.......
പൊന്നഴകിനുമഴകാം മാധവമേ
നിന്‍ കുമ്പിളില്‍ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts