കൈ കൊട്ട് പെണ്ണേ (കരുമാടിക്കുട്ടൻ)
This page was generated on April 19, 2024, 12:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,നന്ദിനി (കൗസല്യ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:38.

കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്

കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിക്കും
ആറ്റുനോറ്റുണ്ടായ കല്യാണം (2)
നാദസ്വരം വേണം തകിലു വേണം
പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം (2)

കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്

തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ (2)

പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൾ‍
പകിരിയും മത്താപ്പും വേറെ വേണോ
തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ
പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൾ‍
പകിരിയും മത്താപ്പും വേറെ വേണോ
നന്ദിനിക്കുട്ടീടെ പുഞ്ചിരിയുള്ളപ്പോള്‍
മാനത്തൊരമ്പിളി വേറെ വേണോ
മാനത്തൊരമ്പിളി വേറെ വേണോ

കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്

നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
കാവാലം കായലില്‍ തുള്ളാട്ടം
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..

നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
കാവാലം കായലില്‍ തുള്ളാട്ടം
പുള്ളിയുടുപ്പുള്ള പൂവാലന്‍ തുമ്പിക്കു
പുഞ്ചവരമ്പത്തു തുള്ളാട്ടം
പുള്ളിയുടുപ്പുള്ള പൂവാലന്‍ തുമ്പിക്കു
പുഞ്ചവരമ്പത്തു ചാഞ്ചാട്ടം
പുഞ്ചവരമ്പത്തു ചാഞ്ചാട്ടം

തെയ്യക്കം താരോ തെയ്യക്കം താരോ
തെയ്യക്കം തെയ്യക്കം തെയ്യാരോ
തെയ്യക്കം താരോ തെയ്യക്കം താരോ
തെയ്യക്കം തെയ്യക്കം തെയ്യാരോ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..

കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
ആറ്റുനോറ്റുണ്ടായ കല്യാണം (2)
നാദസ്വരം വേണം തകിലു വേണം
പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം (2)
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts