ശ്രീലവസന്തം (നന്ദനം )
This page was generated on May 6, 2024, 10:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍കെ ജെ യേശുദാസ് ,പൃഥ്വിരാജ് സുകുമാരൻ ,നവ്യ നായര്‍ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:32.
ആ............
ശ്രീലവസന്തം പീലിയുഴിഞ്ഞു
മധുരയില്‍ പൗര്‍ണ്ണമിയായി (2)
ഗോപീ ഹൃദയം തരളിതമായി (2)
മാധവ സംഗമമായി
രാധാമാധവ സംഗമമായി

നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം - യാമം
ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം - നേരം
ആകാശക്കടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നും
യമുനയിലേ നീരോളപ്പരപ്പില്‍
തെളിയും ഒരു രാത്തിങ്കള്‍ തിടമ്പും
ശ്രുതി മുറുകും അമൃതസംഗീതലയവുമൊന്നാവും
അതീയ രാസോത്സവം

കൃഷ്ണാ നീ ബേഗനേ ബാരോ (2)

ഈ സന്ധ്യാരാഗം കാറ്റിന്‍ ചിറകണിയും - യാമം
ഈ വെണ്ണക്കണ്ണന്‍ നിന്നില്‍ വീണലിയും നേരം - നേരം
നിന്‍ പാട്ടിന്‍ സ്വരങ്ങള്‍
മനസ്സില്‍ ഒരു തേന്‍വണ്ടായി പറന്നും
പ്രണയലയ സിന്ദൂരം നുകര്‍ന്നും
മുരളികയില്‍ ആനന്ദം തിരഞ്ഞും
രസഭരിത സുഗന്ധ സമ്മോഹ
വസന്തമാഗന്ധമാനന്ദ മാരോത്സവം
(ശ്രീലവസന്തം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts