പവിഴമലര്‍ പെണ്‍കൊടി (വണ്‍ മാന്‍ ഷോ )
This page was generated on May 5, 2024, 3:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ലാൽ ,കലാഭവൻ മണി ,സം‌യുക്താ വർമ്മ ,മന്യ ,നരേന്ദ്ര പ്രസാദ് ,രാധിക (പുതിയ) ,മങ്ക മഹേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:30.

പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ

പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ
താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ
അഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേ
നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ
ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം
പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം
ഹൃദയാങ്കുരമേ പ്രണയോദയമേ
കന്യാദാനമല്ല മിഴിനീർപ്പൂക്കളില്ല
മാനസരംഗവേദിയിൽ
സീതാദുഃഖമില്ല രാധാവിരഹമില്ല
ജീവിതരംഗഭൂമിയിൽ ഹേ
(പവിഴ......)

കല്യാണതടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ്
പൊലിയും ജ്വലനമല്ല നീ
സിന്ദൂര തൊടുകുറിയായ് ആണിൻ നിറമാല
അണിമണമായ് പൊഴിയും ജന്മമല്ല നീ
നീയിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണം
തീരാസ്നേഹസന്ധ്യയിൽ
ദേവീ ...ദേവീ ....ദേവീ.....
(പവിഴ...)

പുതുവേളി പുടവകളിലാകെ മൂടുന്ന
സുചരിതയായ് തുള്ളും പാവയല്ല നീ
മന്ത്രത്തിൻ തിരയടിയിൽ
ഇന്നീ നിറപറയും ദീപവുമായ്
വേൾക്കും കദനമല്ല നീ
നീ ഇനി ഇടനെഞ്ചിൽ അനുരാഗ
തെളിമഴയായ് പൊഴിയേണം
താരാവർണ്ണ രാത്രിയിൽ
ദേവീ ...ദേവീ.... ദേവീ...
(പവിഴ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts