അല്ലികളില്‍ (പ്രജ )
This page was generated on April 16, 2024, 7:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഹിന്ദോളം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:30.
അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ
നിൻ മൊഴിയിൽ മദന മധുവർഷമോ
സായം സന്ധ്യ തന്നോ നിൻ പൊന്നാടകൾ
മേഘപ്പൂക്കൾ തുന്നും നിന്റെ പൂവാടകൾ
രതിസ്വരം ഏറ്റു പാടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നൽകിടും മണമോ നിൻ നാണം [..അല്ലികളിൽ...

ഗന്ധമാദനത്തിൻ ചോട്ടിൽ സൌഗന്ധികങ്ങളിൽ
നിൻ മനസ്സിൻ പരിമളം നിറയുന്നുവോ
മഞ്ജു മന്ദഹാസം തീർക്കും വൈഡൂര്യ മോതിരം
നിൻ വിരലിൽ പൌർണ്ണമികൾ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിൻ മിഴിയോ
ആലില ഞൊറിയിതളോ
കഞ്ചുകം ഉലയും തംബുരുവോ
കള്ള നുണക്കുഴിയോ
താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും
താളം പാടുന്നോ.... [..അല്ലികളിൽ....

ചില്ലു ജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ
ചെല്ലമണി താഴ്വാരങ്ങൾ ചിരിക്കുന്നുവോ
അന്തരിന്ദ്രിയങ്ങൾ ചൂഴും അനുഭൂതികൾക്കുള്ളിൽ
ചന്തമെഴും കാമന തൻ കലശങ്ങളോ
നിൻ പദനൂപുരം ഉലയുന്നു
ശിഞ്ജിതം ഉതിരുന്നു
ചഞ്ചല പദ ജതി ഉണരുന്നു, തരളിതമാകുന്നു
ആരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിര നോക്കും
ഈണം പാടുന്നുവോ [ അല്ലികളിൽ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts