വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:15.
പറയാത്ത മൊഴികള്‍തന്‍ ആഴത്തില്‍ മുങ്ങിപ്പോയ് പറയുവാനാശിച്ചതെല്ലാം നിന്നോടു പറയുവാനാശിച്ചതെല്ലാം ഒരുകുറി പോലും നിനക്കായ് മാത്രമായ് ഒരു പാട്ടു പാടാന്‍ നീ ചൊന്നതില്ല പറയാം ഞാന്‍ ഭദ്രേ, നീ കേള്‍ക്കുവാനല്ലാതെ ഒരു വരി പോലും പാടിയില്ല... തളിരടി മുള്ളേറ്റു നൊന്തപോലെ മലര്‍പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ വെറുതേ... വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നൂ മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തു നിന്നൂ (പറയാത്ത) തുടുതുടെ വിരിയുമീ ചെമ്പനീര്‍പുഷ്പമെന്‍ ഹൃദയമാണതു നീ എടുത്തു പോയി തരളമാം മൊഴികളാല് വിരിയാത്ത സ്നേഹത്തിന് പൊരുളുകള്‍ നീയതില് വായിച്ചുവോ (പറയാത്ത) |