തത്തും (കഥ )
This page was generated on May 3, 2024, 12:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:11:12.

തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍ തിത്തിത്താരം പാടുന്നു..
ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍ അങ്ങനെ നൃത്തം വെയ്ക്കുന്നു....
ആകാശത്തൂയലിലാടും അണിയാരത്തുമ്പികളെല്ലാം
അമ്മാനം കുമ്മിയടിക്കുന്നൂ...
ഒരു കിളിയുടെ പൂഞ്ചിറകേറാം
ഈ കനവിലുയര്‍ന്നു പറക്കാം...(ഒരു കിളിയുടെ...)
തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍ തിത്തിത്താരം പാടുന്നു..
ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍ അങ്ങനെ നൃത്തം വെയ്ക്കുന്നു......

മിന്നിമിനുങ്ങും മിന്നലിനാല്‍ (2)
പൊന്നുപതിക്കും പാദസരം...
കസവുതിളങ്ങും മേഘത്താല്‍
മനസ്സിനിണങ്ങും വെൺസാരി ....
തിങ്കള്‍ത്തരിവള...നെഞ്ചില്‍ കുളിരല ....(2)
വെണ്ണിലാവാം വെണ്ണയില്‍ മുങ്ങി
വെറുതെയൊന്നു നീന്തണം ....
തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍ തിത്തിത്താരം പാടുന്നു..
ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍ അങ്ങനെ നൃത്തം വെയ്ക്കുന്നു....

ഒരു കിളിയുടെ പൂഞ്ചിറകേറാം
കനവിലുയര്‍ന്നു പറക്കാം..(2)

ആയക്കുയിലേ പോരുന്നോ... (2)
ഓടക്കുഴലിനു പകരം നീ
പുലര്‍വെയില്‍ കായും പുള്ളുകളേ...
പുഴയുടെ അരികില്‍ കൂടു തരാം
മഞ്ഞില്‍ കുറുകുക...മാറില്‍ പിടയുക...(2)
പൂത്തിറങ്ങും മഴയുടെയഴകില്‍ നന നനഞ്ഞു പാടണം.....

ഒരു കിളിയുടെ പൂഞ്ചിറകേറാം
കനവിലുയര്‍ന്നു പറക്കാം..(2)
(തത്തും തത്തകള്‍..........)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts