ശ്രീരാഗം (ചിത്രകൂടം )
This page was generated on April 28, 2024, 6:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനമുത്തുവിജയം ,എസ്‌ രമേശന്‍ നായര്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:37.
ശ്രീരാഗം ഹരിരാഗം
കാതോര്‍ത്തു നില്‍ക്കുന്ന യാമം (2)
ഈ രാഗം അനുരാഗം
ആത്മാവില്‍ ശ്രുതി മീട്ടും പ്രേമം
പ്രിയരാധികേ അറിയുന്നുവോ നീ
മുകില്‍വര്‍ണ്ണനേ തിരയുന്നുവോ നീ
അവനെന്റെ ഹൃദയേശ്വരന്‍ (ശ്രീരാഗം )

ധിരന ധീം തനന.... ധിരന ധീം തനന ധീം... (2)
ധിരനന ധിരനന ധിരനന ധിരനന
ധിരനന ധിരനന ധിരനന ധിരനന
ധിരനന ധിരനന ധിരനന ധിരനന
ധീം ധീം ത ധിരനാ.....

അഴിവാതില്‍ ചാരും നേരം
അരുതെന്ന് ചൊല്ലും ഗീതം
നെഞ്ചു കടഞ്ഞതില്‍ വെണ്ണയുരുക്കും മഞ്ജുളമണിവര്‍ണ്ണന്‍
കൊഞ്ചും കിളികളെ നെഞ്ചില്‍ വളര്‍ത്തും സുന്ദരയദുബാലന്‍
രതിസുഖമുരളികയൂതി മധുരമൊരലസതയരുളി
നഖമുന മേനിയിലൊഴുകി പുളകിതലഹരികളെഴുതി
നിശയുടെ മുടിയിഴ തഴുകിയൊരമ്പിളി നിഴലുകള്‍ പുണരുമൊരഴകിനു തണലാകൂ (ശ്രീരാഗം )
പ പ മ ഗ മ ഗ രി സ
ഗ മ പ നി സാ
ധിരനന ധിരനന ധിരനന ധിരനന ധിരനന ധിര ധിരനാ.....
നി നി സ നി ധ പ മ ധ പ മ ഗ മ പ മ ഗ രി സ
ധിരനന ധിരനന ധിരനന ധിരനന ധിരനന ധിരനന ധിരനന ധിര ധിരനാ.....

മതിയെന്ന് ചൊല്ലാനാവോ.... ഇനിയെന്ന് കാണും തമ്മില്‍
മെയ്യില്‍ നിറഞ്ഞു വിരിഞ്ഞൊരു പുളകം കയ്യിലൊതുക്കാമോ
നെഞ്ചിലലിഞ്ഞു കലര്‍ന്നൊരു മധുരം പഞ്ചമിയറിയില്ലേ
നിറയുമൊരരുളിമയോടെ സഖിയുടെ മിഴിയിതള്‍ വിടരാന്‍
ഇരവിന് മുഴുമതിയരുളി മധുരമൊരനുഭവലഹരി
പുതുമഴ നനയുമൊരനുഭവമിങ്ങനെ പുതിയൊരു രതിസുഖനിശയുടെ ചിറകായീ.....(ശ്രീരാഗം )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts