വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | അല്‍ഫോന്‍സ് ജോസഫ് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:33.
Mizhiyile nanam kaviyunna nearm മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളിമയ നാളം.. മൊഴിയിലെ ഈണം നുണയുന്ന നേരം ഞാനിന്നോ ശ്രുതിലയ മധുരാഗം പ്രണയിനി നീയെന്‍ മരതകതീരം കുഞ്ഞോളമായ് വന്നീടുമോ അരികില്‍ നീ മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളിമയ നാളം.. മൊഴിയിലെ ഈണം നുണയുന്ന നേരം.. മഴയുടെ അനുരാഗം പെയ്യുന്നെന്നുള്ളില് പുഴയുടെ മഞ്ജീരം കൊഞ്ചുന്നെന്നുള്ളില് കതിരെഴുമൂഴിയില് ഓലോലം കള കള ഗീതമായ് കിന്നാരം നെയ്യാമ്പല്നീ എന്നില്‍ അതിലെന്നും തേനായ് നീയും നനവണിയണ കനവിലൊഴുകി വാ മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളിമയ നാളം.. മൊഴിയിലെ ഈണം നുണയുന്ന നേരം.. കുറുമൊഴിമണിമാല്യം പെണ്ണേ നല്‍കാം ഞാന്‍ കുറുനിരയാലേ മെയ് എന്നും മൂടാം ഞാന്‍ കള മൊഴിയായി നീ കാതോരം കവിളണിയുന്നു നിന് സിന്ദൂരം മിന്നേണം നീ മുന്നില്‍ തിരിമിന്നും പന്തല്തന്നില് നിറപറയുടെ അരികിലൊരു ദിനം.. (...മിഴിയിലെ... ) |