വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:25.
ഓ................. പൂവല്ലിക്കാവില്‍ പൂജാമല്ലിച്ചോട്ടില് ആയിരം നാളായി നിന്നെ കരളുരുകി തേടുന്നു ഞാന്‍ ഏറേ ദൂരേ അങ്ങേകയായി നീ ഞാനിങ്ങു കേഴുന്നു വേഴാമ്പല്‍ പോലേ ഓര്‍മ്മകളായി മാറുന്നു നീ (പൂവല്ലിക്കാവില്‍ ) അന്നാദ്യമായി നീ മിഴി കൊണ്ടു മൊഴിഞ്ഞോ- രനുരാഗക്കഥയോര്മ്മയില്ലേ (2) ഒരുമാത്ര പോലും പിരിയില്ലയെന്നെന് മറുവാക്കു നിനക്കോര്‍മ്മയില്ലേ നീയിന്നെവിടേ എങ്ങാണു നീയെങ്കിലും പിന്നിഴലായി അണയുന്നു ഞാന്‍ (പൂവല്ലിക്കാവില്‍) കനവിന്റെ മഴവില്ത്തോണിയില് നാം മറുതീരം കടന്നേറിയില്ലേ (2) മിണ്ടാതേ നിയ്യെന്വിരല്ത്തുമ്പില് നിന്നും വഴിമാറിയെങ്ങോട്ടു പോയി നീ തേങ്ങുകയോ കേള്ക്കാതെയറിയുന്നു ഞാന്‍ ഓ ആമഴയായി ഇടറും സ്വരം (പൂവല്ലിക്കാവില്‍) ഓ................. O... |