വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ഡോ പവിത്രന് |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:44.
പണ്ടുപണ്ടൊരുകാട്ടില്‍ പൂമരക്കൊമ്പിന്റെ ചോട്ടില് രണ്ടുകുരുവിക്കിളികള് കണ്ടുമുട്ടീ തമ്മില്‍ നീലനിലാവില്‍ നീരാടീ മഴവില്ലിന് ലോകം തേടീ ആ.....ആഹഹാ.... നീലനിലാവില്‍ നീരാടീ മഴവില്ലിന് ലോകം തേടീ മധുരക്കിനാവുമായീ മധുമാസ രാവില്‍ പാടീ(2) (പണ്ടുപണ്ടൊരുകാട്ടില്‍...) ചോലമരത്തിന്റെ കൊമ്പില്‍ ചേലാര്‍ന്ന കൂടൊന്നു കൂട്ടി ഇളംകാറ്റിലൂഞ്ഞാലാടി ഇണകള്‍ കിടന്നുറങ്ങീ(2) (പണ്ടുപണ്ടൊരുകാട്ടില്‍...) |