വെളുക്കുമ്പോള്‍ കുളിക്കുവാന്‍ (കുട്ടിക്കുപ്പായം )
This page was generated on April 28, 2024, 7:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ പി കോമള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:59.
വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന വഴിവക്കിലു
വേലിക്കല്‍ നിന്നവനേ - കൊച്ചു
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ -എന്നോടു
കിന്നാരം പറഞ്ഞവനേ

കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും
കാതിനു മധുവാണ് - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് -എന്റെ
കരളിനു കുളിരാണ്

ഒരുമിച്ചു കളിച്ചതും ഒരുമിച്ചു വളര്‍ന്നതും
ഒരുത്തനുമറിയില്ലാ -എന്നാല്‍
ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ
ഒരുപാടുകഥയറിയാം
ഈയോളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം

അരളിപ്പൂമരച്ചോട്ടില്‍ ആറ്റിലെ മണലിനാല്‍
കളിപ്പുര വെച്ചില്ലേ? പണ്ട്
കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍
ബിരിയാണി വെച്ചില്ലേ? നമ്മളു
ബിരിയാണി വെച്ചില്ലേ?

കളിയാടും സമയത്തു മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ -എന്നെ
കാനേത്തു കഴിച്ചില്ലേ? -ചെറു
പുതുക്കപ്പെണ്ണുങ്ങളുവന്നു പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു
പതക്കങ്ങളണിയിച്ചില്ലേ? എന്നെ
പതക്കങ്ങളണിയിച്ചില്ലേ?

വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന വഴിവക്കിലു........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts