ഒരു വസന്തം (അനുരാഗി )
This page was generated on March 28, 2024, 5:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഗംഗൈ അമരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2023 12:32:20.

ഒരു വസന്തം വിരുന്നുവന്നു സുമസുഗന്ധം തുളുമ്പിനിന്നു
വേണുവൂതി വന്നുവോ പൂക്കളേ മധുപന്‍
ഒരു വസന്തം വിരുന്നുവന്നു സുമസുഗന്ധം തുളുമ്പിനിന്നു

ഒരു ചെറുപൂവിനുള്ളില്‍ മധുവിന്റെ സാഗരം
തളിരിളംകാറ്റിലേതോ മൃദുഹിമശീകരം
സുരഭിലയാമമേ പോവതെങ്ങു നീ (2)
സ്വര്‍ണ്ണരേണു നെഞ്ചില്‍ ചൂടി മാണിക്യത്തേരില്‍ നീയിനിയെന്നുവരും
ഒരു വസന്തം വിരുന്നുവന്നു സുമസുഗന്ധം തുളുമ്പിനിന്നു

കരിവണ്ടിന്‍ മുരളികയില്‍ പ്രണയത്തിന്‍ നാദമോ
ഹൃദയത്തിന്‍ ധമനികളില്‍ മദനന്‍റെ താളമോ
പരിമളസൂനമേ മയങ്ങിയോ നീ (2)
സ്വര്‍ഗ്ഗരാഗം ചുണ്ടില്‍ ചാര്‍ത്തി കിങ്ങിണിക്കൊമ്പിൽ നീയിനിയെന്നുണരും

ഒരു വസന്തം വിരുന്നുവന്നു സുമസുഗന്ധം തുളുമ്പിനിന്നു
വേണുവൂതി വന്നുവോ പൂക്കളേ മധുപന്‍
ഒരു വസന്തം വിരുന്നുവന്നു സുമസുഗന്ധം തുളുമ്പിനിന്നു




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts