വസന്ത രജനിപുഷ്പം (ലൂസ്‌ ലൂസ്‌ അരപ്പിരി ലൂസ്‌ [പപ്പു മാള ജഗതി] )
This page was generated on May 1, 2024, 11:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 25 2016 08:36:51.
 വസന്തരജനീ പുഷ്പ്പം
ഞാനൊരു വസന്തരജനീ പുഷ്പം (2)
മരന്ദമാധുരി തൂകി
നവസുഗന്ധ ലഹരിയിലാടി
വസന്തരജനീ പുഷ്പം
ഞാനൊരു വസന്തരജനീ പുഷ്പം

ആട്ടം കാണാനാഗതരായവരാരെല്ലാം
ആരെല്ലാം ..ആരെല്ലാം ..
കൂട്ടം കൂടി വന്നവരാരെന്ന് ഞാൻ ചൊല്ലാം
ഞാൻ ചൊല്ലാം ..ഞാൻ ചൊല്ലാം ..
കനകകരലതവീഥിയിൽ നിന്നും
കണ്ണെറിയും താരങ്ങൾ
മധുരമധു കുടിക്കൂ താരുണ്യ വനികയിൽ
പാറിടുന്നു ശലഭങ്ങൾ ..
വസന്തരജനീ പുഷ്പം
ഞാനൊരു വസന്തരജനീ പുഷ്പം

ആടി പാടാനടുത്തു വന്നവരാരെല്ലാം ..
ആരെല്ലാം ..ആരെല്ലാം ..
അമൃതം മോന്താനധരം നീട്ടിയവരാരെല്ലാം
ആരെല്ലാം ..ആരെല്ലാം ..
തരുണസ്വപ്ന സുഖലഹരികൾ വീശും
അമ്പിളീതൻ കിരണങ്ങൾ
തരള പ്രണയ മധുഗീതികൾ പാടി
പാറിടുന്ന രാക്കിളികൾ ..
വസന്തരജനീ പുഷ്പം
ഞാനൊരു വസന്തരജനീ പുഷ്പം
മരന്ദമാധുരി തൂകി
നവസുഗന്ധ ലഹരിയിലാടി
വസന്തരജനീ പുഷ്പം
ഞാനൊരു വസന്തരജനീ പുഷ്പം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts