അരയന്നത്തേരിൽ (ഇവിടെ ഇങ്ങനെ )
This page was generated on April 27, 2024, 11:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,ചിത്ര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:30.

അരയന്നത്തേരിൽ എഴുന്നള്ളും റാണീ
ആനന്ദദായിനീ
(അരയന്നത്തേരിൽ.....)
നിൻ ചിരിതൻ സൂനം ചൂടുന്നു മാനം
നിൻ അരമണി താളം ചാർത്തുന്നു ഓളം
നീയെന്റെ പ്രാണനിൽ കുളിരലകൾ നെയ്യുന്ന നേരം
കാതിൽ ചൊല്ലാം പുതിയൊരു കാര്യം
അരയന്നത്തേരിൽ എഴുന്നള്ളും റാണീ
ആനന്ദദായിനീ

താലമേന്തി നിൽക്കുന്നു പൂവാടികൾ
വിടരും നിൻ അഴകിന്റെ ഉപമേയമായ്
(താലമേന്തി.....)
പകരാൻ ഇനിയും എന്തെല്ലാം
പറയാൻ ഇനിയും എന്തെല്ലാം
അമൃതണിമൊഴിയേ
ഒഴുകി നീ അണയൂ എൻ നാദമായ്
കേൾക്കൂ വീണ്ടും കരളിലെ നാദം
അരയന്നത്തേരിൽ എഴുന്നള്ളും റാണീ
ആനന്ദദായിനീ

താലവൃന്ദം വീശുന്നു മന്ദാനിലൻ
പനിനീരിൻ മണമോടെ നിൻ വീഥിയിൽ
(താലവൃന്ദം......)
നുകരാൻ ഇനിയും എന്തെല്ലാം
അറിയാൻ ഇനിയും എന്തെല്ലാം
ചഞ്ചലനയനേ
തഴുകി നീ പടരൂ എൻ മേനിയിൽ
നൽകൂ വീണ്ടും ഉടലിലെ വർണ്ണം
(അരയന്നത്തേരിൽ.......)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts