ധനുമാസക്കാറ്റേ വായോ (മുത്തോട്‌ മുത്ത്‌ )
This page was generated on April 27, 2024, 11:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2023 16:55:51.

ധനുമാസക്കാറ്റേ വായോ വായോ വായോ വായോ
ധനുമാസക്കാറ്റേ വായോ വായോ വായോ വായോ
ധനുമാസക്കാറ്റേ വായോ വായോ വായോ വായോ

നിരനിരയായി വരിവരിയായി
നില്‍ക്കുന്ന മരങ്ങളെ മലകളെ
തഴുകി ഒഴുകി കുണുങ്ങി വരുന്ന കാറ്റേ കാറ്റേ
തണുത്തു വിറച്ചു കൊതിച്ചു വരുന്ന കാറ്റേ കാറ്റേ
ധനുമാസക്കാറ്റേ വായോ വായോ വായോ വായോ

ഏലേലം പാടും തേയിലക്കാടും
മഞ്ഞില്‍ മുങ്ങി ഉള്ളം തുള്ളി
കളിച്ചു നില്‍ക്കും നാടല്ലോ
ആലോലമാടും കാവായ കാവും
കണ്ണില്‍ മിന്നും സ്വപ്നം പോലെ
കൊതിച്ചു നില്‍ക്കും നാടല്ലോ
കലയുടെ വീടോ കഥകളി നാടോ (2)
കരള്‍ കവരും നാടാണു നീ
കരള്‍ കവരും നാടാണു നീ
ഓഹോഹോ
(ധനുമാസക്കാറ്റേ ....)

ചെമ്മുകില്‍ വാനം വര്‍ണ്ണവിതാനം
മേലെ ചാര്‍ത്തും എന്നും
കുയില്‍ കൂകിടുന്നൊരു നാടല്ലോ
തെങ്ങുകള്‍ മാവും തിങ്ങി വളരും
ഭിന്ന ജാതികള്‍ ഒന്നായ് വാഴാൻ
കൊതിച്ചിടുന്നൊരു നാടല്ലോ
കോമളമാം നാടേ കേരള നാടേ (2)
കരള്‍ കവരും നാടാണു നീ
കരള്‍ കവരും നാടാണു നീ
ഓഹോഹോ
(ധനുമാസക്കാറ്റേ ....)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts