പൊൻതാമരകൾ പൂത്തുലയും (ആരാന്റെ മുല്ല കൊച്ചുമുല്ല )
This page was generated on April 25, 2024, 7:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനമധു ആലപ്പുഴ
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:24.



പൊന്‍ താമരകള്‍ പൂത്തുലയും സമയം
പൊന്‍ കതിരുകളോ പ്രേമഗാനമെഴുതും നിമിഷം
പൊന്‍ താമരകള്‍ പൂത്തുലയും സമയം
പൂങ്കുയിലേ നിനക്കു പാടാം വൈശാഖ ഗാനം
പുതുമയെഴും കളമൊഴിയേ വരൂ വരൂ നീ
പൊന്‍ താമരകള്‍ ....

മഴവില്ലിന്‍ പീലികള്‍ നീര്‍ത്തി മാനത്തെ മയിലുകളാടി
മഴവില്ലിന്‍ പീലികള്‍ നീര്‍ത്തി മാനത്തെ മയിലുകളാടി
കുളിര്‍മൂടും കൂടുകളില്‍ മാനസമൈനകള്‍ പാടി
വരികരികില്‍ എന്നരികില്‍ നീയെന്നരികില്‍
പൊന്‍ താമരകള്‍ ............

കാറ്റിന്റെ കൈവിരലാല്‍ കണിലതകള്‍ കുളിരണിയെ
കാറ്റിന്റെ കൈവിരലാല്‍ കണിലതകള്‍ കുളിരണിയെ
ചെമ്പകപ്പൂമരച്ചോട്ടില്‍ തെന്നല് തല്പമൊരുക്കി
എന്നരികെ എന്നരികെ നീയെന്നരികെ
ലാ ലാ ലാ
പൊന്‍ താമരകള്‍ ..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts