ഇളംമഞ്ഞിന്‍ കുളിരുമായൊരു [D] (നിന്നിഷ്ടം എന്നിഷ്ടം )
This page was generated on April 26, 2024, 2:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,പ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:18.


  ഇളം‍മഞ്ഞിൻ കുളിരുമായൊരു കുയിൽ
മിഴിച്ചെപ്പിൽ വിരഹകദന കടൽ
ഹൃദയമുരളിക തകർന്നുപാടും ഗീതം
രാഗം ശോകം ഗീതം രാഗം ശോകം
( ഇളം‍മഞ്ഞിൻ )

ചിറകൊടിഞ്ഞ കിനാക്കളിൽ
ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ
നിഴൽ പടർന്ന നിരാശയിൽ
തരളമന്ത്രവികാരമായ്
നീയെന്റെ ജീവനിൽ ഉണരൂ ദേവാ
( ഇളം‍മഞ്ഞിൻ )

മോഹഭംഗമനസ്സിലെ
പാപപങ്കിലനടകളിൽ
തൊഴുതുനിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരീ
നീയെന്റെ പ്രാണനിൽ അലിയൂ വേഗം
( ഇളം‍മഞ്ഞിൻ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts