ഗീതം പ്രേമഗീതം (പൗര്‍ണമി രാത്രിയില്‍ )
This page was generated on April 27, 2024, 11:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്താർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:14.

ഗീതം പ്രേമഗീതം ഇതളണിയും മിഴികളിൽ
മഷിയെഴുതും മറവികളിൽ പിടയുന്നെന്റെ ഹൃദയം

രാവിൽ നിറഞ്ഞു നിൽക്കും മലരല്ലിക്കുടങ്ങളേ
ഇന്നെൻ പ്രിയങ്ങൾ തേടും മരന്ദം
ഏതോ രഹസ്യയാമം നുകർന്നുവോ
നിഴൽവിരിയിൽ അന്നത്തെ സ്വപ്നങ്ങൾ
എവിടെ എവിടേ എവിടേ
(ഗീതം...)

മുന്നിൽ കുണുങ്ങി വന്നു നിറമേകും സ്വരങ്ങളേ (2)
പാടും മനസ്സിൻ നോവിൽ നനഞ്ഞു
ശാപം പിണഞ്ഞ കന്യാവരങ്ങളേ
ഇണയിഴയിൽ ആദ്യത്തെ രാഗങ്ങൾ
എവിടെ എവിടേ എവിടേ
(ഗീതം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts