യരുശലേമിന്‍ നാഥാ (സ്ഥാനാര്‍ത്ഥി സാറാമ്മ )
This page was generated on March 29, 2024, 6:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,നെല്ലിക്കോട് ഭാസ്കരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:38.
യരുശലേമിന്‍ നാഥാ യേശുനാഥാ
അവിടുന്നെന്നെ പരീക്ഷണങ്ങളില്‍
അകപ്പെടുത്തരുതേ (യരുശലേമിന്‍)

മനസ്സിനുള്ളില്‍ ഉരുകിത്തെളിയും
മെഴുകുതിരികളുമായ്
ഇരുളിലലഞ്ഞു നടക്കുന്നു ഞാന്‍
കുരിശിന്‍ വഴി തേടി (യരുശലേമിന്‍)

വെളിച്ചമുണരും വീഥിയിലൂടേ
നയിയ്ക്കുകില്ലേ നാഥാ
സത്യത്തിന്റെ പതാകയുയര്‍ത്താന്‍
ശക്തി തരില്ലേ നാഥാ (യരുശലേമിന്‍)

മൂകവേദന വാരിച്ചൂടിയ
മുള്‍ക്കിരീടവുമായ്
മുട്ടിവിളിച്ചാല്‍ തുറക്കുകയില്ലേ
മുത്തണിയരമന വാതില്‍ ? (യരുശലേമിന്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts