ഹേമന്തമായ് ഈ വേദിയില്‍ (പൊന്നുംകുടത്തിനും പൊട്ട്‌ )
This page was generated on April 28, 2024, 1:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍ശങ്കര്‍ ,മേനക ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2023 17:04:11.



ഉം.....ഉം.....
മപഗമസഗ
നിസഗരിനിസ
നിസഗ സഗമ ഗമപ മപനി
നീനിസാസാസ നിനിനിസാസാസ
ആ.....

ഹേമന്തമായ് ഈ വേദിയില്‍
കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ....

ആ.....
മംഗളാനന്ദ ഗാനങ്ങള്‍
സുന്ദരാനന്ദരാവില്‍ പോയ്
പാടിയാടുവാന്‍ കൂടുപൂകുവാന്‍ തേടുന്നു സ്വപ്നവും
മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും
ദാഹമായ് നൂറു നൂറു മൃദുരാഗങ്ങളിലും
ഉണരുകയായ് പടരുകയായ്
പമധപഗരിസനിസ(2)
മമസഖി വരുമോ?
(ഹേമന്തമായ്.......)

ധനിസ ധനിസാസ നിസഗ നിസഗാഗ
സഗമ സഗമാമ പമഗസഗമപ

കര്‍മ്മബന്ധത്തിനാലെന്നും നമ്മളൊന്നിക്കുമീ മണ്ണില്‍
സ്നേഹമായിടും കോപമായിടും കൂടുന്നൂ പിന്നെയും
ചേതനാ‍... ഏറിയേറിപ്പോകും വിരവില്‍
വേദനാ.... മാറിമാറിയിനി പോകും അകലെ
കുളിര്‍മൊഴിയായ് കുളിരലയായ്
പമധപഗരിസനിസ(2)
മമസഖി വരുമോ?
(ഹേമന്തമായ്.......)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts