വള്ളിത്തിരുമണം (രാക്കുയിലിന്‍ രാഗസദസ്സില്‍ )
This page was generated on September 20, 2020, 8:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ ,ബി അരുന്ധതി ,കോറസ്‌
രാഗംവിലാസിനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:56.


വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ -തൈതൈ
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ
പാലൂട്ടാം നിന്നെത്തേനൂട്ടാം പഴം മലരും പൊതിയവിലും നേദിക്കാം തിത്തൈതോം
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ
തിത്തൈതോം


മലവേടന്മാര്‍ക്കവളൊരു മണിമഴവില്ല് - തൈതൈ
മുളംകുഴലിലെ തേനില്‍മുങ്ങിയ മാണിക്യക്കല്ല് -തിത്തൈ
മാരന്റെവില്ല് തിങ്കള്‍പ്പൂവിന്റെ തെല്ല്
മലയാളക്കവിതകളുടെ മൊഴിനീചൊല്ല്
വള്ളിത്തിരുമണം........

സുബ്രഹ്മണ്യപ്പെരുമാള്‍ക്കവളരിയകിനാവ് -തൈ തൈ
കുപ്പിവളക്കാരനവള്‍ കനകനിലാവ് -തിത്തൈ
വേദത്തിന്‍ നാവ് ആദിനാദത്തിന്‍ പൂവ്
വേലഴകന്‍ കയ്യിലേന്തും വെള്ളിലുവേല്
വള്ളിത്തിരുമണം........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts