പൂന്തട്ടമിട്ടൊരു (എന്റെ ശബ്ദം )
This page was generated on April 28, 2024, 5:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സന്തോഷ് കെ നായർ ,സബിത ആനന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2014 04:50:32.

പൂന്തട്ടമിട്ടൊരു പൂനിലാവേ
നിന്റെ പൂമാരനെത്തുന്ന നേരമായി...(2)
മാണിക്യക്കണ്ണുള്ള മാരിവില്ലേ
നിന്റെ മണിമാരനണയുന്ന നേരമായി...(2)
പൊന്നണിഞ്ഞുള്ളൊരു നിന്നുടെ മേനിയെ
പുളകങ്ങൾ വന്നു പൊതിഞ്ഞോ...(2)
കാത്തു വലഞ്ഞോ...ഓർത്തു കുഴഞ്ഞോ...
കാത്തു വലഞ്ഞോ ഓർത്തു കുഴഞ്ഞോ
ഇത്തിരി ഇത്തിരി മുമ്പേ...കണ്ണുകൾ ദൂരെ അലഞ്ഞോ
നിന്റെ പൂതികൾ പൂത്തു വിരിഞ്ഞോ...
(പൂന്തട്ടമിട്ടൊരു...)

അത്തറിൻ മണമുള്ള ഇന്നത്തെ രാത്രിയിൽ
അവൻ നിന്നെ കോരിയെടുക്കും...(2)
മുത്തി വിരിക്കും...മുത്തു പൊഴിക്കും
മുത്തി വിരിക്കും മുത്തു പൊഴിക്കും
ഒത്തിരിയൊത്തിരി കാര്യം ഖൽബുകൾ തമ്മിൽ മാറും
ഈ നാണവുമപ്പോൾ തീരും...

പൂന്തട്ടമിട്ടൊരു പൂനിലാവേ
നിന്റെ പൂമാരനെത്തുന്ന നേരമായി...(2)
മാണിക്യക്കണ്ണുള്ള മാരിവില്ലേ
നിന്റെ മണിമാരനണയുന്ന നേരമായി...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts