വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ശാന്തികൃഷ്ണ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:51.
എന്നും പുതിയ പൂക്കള്‍ എങ്ങും പുതിയ പൂക്കള്‍ നമുക്കു വേണ്ടി വിടർത്തിടുന്നു കാലം നമുക്കു വേണ്ടി നിറച്ചിടുന്നു താലം (എന്നും പുതിയ....) എന്നും പുതിയ പൂക്കള്‍ കുളിരുകൾ കോരി പടവുകള്‍ കേറി പുലരും ജീവിതമേ (കുളിരുകള്‍.....) നാളുകൾ തോറും മുറുകും ബന്ധം അരുളും സൗഭാഗ്യമേ ഈ പൂഴിയിൽ നിങ്ങൾ സ്വർഗ്ഗം തീർക്കുന്നു (എന്നും പുതിയ....) കനവുകള്‍ എല്ലാം കതിരുകൾ ചൂടി ദിനവും ഉത്സവമായ് (കനവുകള്‍....) താരിളം പാദം ഇളകും നേരം കരളിൽ മാധവമായ് ഈ ആലയം ഏതോ അഴകിൽ മുങ്ങുന്നു (എന്നും പുതിയ....) |