കഥപറയാം (ആധിപത്യം )
This page was generated on April 18, 2024, 6:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,കുതിരവട്ടം പപ്പു ,വനിത കൃഷ്ണചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:45.




കഥപറയാം കഥപറയാം
കളിയല്ല കല്യാണം അതുപറയാം
മധുവുമില്ല വിധുവുമില്ല മധുവിധുവിന്‍ കഥപറയാം
കഥപറയാം.......

ശാസ്തമംഗലത്തമ്മാവന് ആസ്തി നാലുമക്കള്‍
നാലും നാലു പൂക്കള്‍ നല്ലനാരീമണികള്‍

മെലിഞ്ഞുനീണ്ട സുമതി, തടിച്ചുരുണ്ട രമണി
കവിളുവീര്‍ത്ത കല്യാണി, കൊതിച്ചിറാണി കോമളം

അമ്മാവന്റെ സുകൃതം അടിച്ചു ലോട്ടറി ബമ്പര്‍ ആ....
നാലുമക്കടെ കല്യാണവും മോടിയായി നടന്നു
ആദ്യരാത്രിവന്നൂ ആദ്യവിധു വിടര്‍ന്നു
കയ്യില്‍ പാലുമേന്തി കണ്മണികള്‍ നടന്നു
കഥപറയാം.......

സുമതിയുടെ പ്രിയതമന്‍ ജ്യോതിഷത്തില്‍ സമര്‍ഥന്‍
കവടിനിരത്തിവെച്ചു കളങ്ങള്‍ പലതു വരച്ചു
ഭാവിഫലം കുറിച്ചു പെണ്ണോ നിന്നു വിറച്ചു
രാവുമുഴുവന്‍ പാവം രാഹുമൂലം വലഞ്ഞു
കഥപറയാം........

രമണിതന്‍ കണവനൊരു റമ്മികളി വിരുതന്‍
ജോക്കര്‍ വന്നില്ലെങ്കില്‍ സ്വയം ജോക്കറാകും ബോറന്‍
രാത്രിതീരും വരെയുമവന്‍ ചീട്ടുകശക്കിയിരുന്നു
പെണ്ണവനെ നോക്കി കണ്ണുപൂട്ടാതിരുന്നു
രണ്ടുകുത്തുചീട്ടുമതി പെണ്ണുവേണ്ട നിനക്ക്
എന്നുചൊല്ലി വിടപറഞ്ഞു രമണിയിറങ്ങി നടന്നു

കല്യാണിയെ കെട്ടിയതൊരു കവിതയെഴുത്തുകാരന്‍
പ്രതിഭയൊക്കെ താടിയായി വളര്‍ന്ന രോമപ്രമുഖന്‍
പെണ്ണിന്‍ കണ്ണില്‍ നോക്കിയവന്‍ വര്‍ണ്ണനയില്‍ മുഴുകി
പൂനിലാവു പോലെനീ തേന്‍ കിനാവു പോലെ
വെണ്ണയല്ലേ മേനി ഉരുകുമെടീ കേമീ
കേകകേട്ടു കുഴഞ്ഞു കാകളിയും കഴിഞ്ഞു
കവിതകേട്ടു കരഞ്ഞു അവള്‍ കാലത്തിറങ്ങി നടന്നു
കഥപറയാം......

കോമളത്തിന്‍ കൈപിടിച്ചു കോങ്കണ്ണന്‍ പണിക്കര്‍
കിട്ടമുന്തിരി പുളിക്കുമെന്നു ഓരിയിടും കുറുക്കന്‍
പെണ്ണടുത്തു ചെന്നു അവന്‍ കണ്ണടവെച്ചുഴിഞ്ഞു
ആശയറ്റോരവനവളുടെ ദോഷമെണ്ണിയിരുന്നു
കണ്ണുലേശം ചെറുത്, മൂക്കിനൊരു വളവ്
വടിവഴക് കുറവ്,വ്യാകരണപ്പിശക്
ഉറക്കമിളച്ചു പെണ്ണ് ഉലക്കപോലെ നിന്നു
നാറീ എന്നു വിളിച്ചു പിന്നെ കാറിത്തുപ്പി നടന്നു
കഥപറയാം........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts