വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:33.
വാസന്ത റാണിക്കു വനമാല കോർക്കാൻ വാനത്തു മഴവില്ലു വന്നു തെളിഞ്ഞു(2) പൂവല്ലിയെല്ലാം ആ..... പൂവല്ലിയെല്ലാം പുതുപൂക്കളാലെ പൂജയ്ക്കു ജപമാല തീർക്കാൻ തുനിഞ്ഞു (വാസന്ത) ഒരുമൊട്ടു പൊട്ടിച്ചിരിക്കുന്ന കണ്ടാൽ ഓടക്കുഴലുമായ് എത്തുന്ന വണ്ടേ(2) ചിരിയെന്തിനാവോ കളിയെന്തിനാവോ വിരിയുന്ന പൂവിന്നു പുളകങ്ങൾ പകരാൻ(2) (വാസന്ത) നീലച്ച വാനത്തു നീന്താൻ പഠിക്കും മാലാഖയാണീ പുലർകാല മേഘം(2) മാനത്തിൻ മുറ്റതു കറുക ചവയ്ക്കും മാൻകൂട്ടമാണീ മഴമുകിൽ മാല(2) (വാസന്ത) |