പ്രകൃതി നീരാട്ടു കഴിഞ്ഞു (കൊലകൊമ്പന്‍ )
This page was generated on May 2, 2024, 11:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജോണ്‍സണ്‍
ഗാനരചനഎ ഡി രാജന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:23.
 
പ്രകൃതി നീരാട്ടു കഴിഞ്ഞു വന്നു
പ്രഭാതസിന്ദൂരം ചാർത്തി നിന്നു
കരിമുകിൽ ചുരുൾമുടി കൊതി മിനുക്കി
കാമുകിയെപ്പോലെ ചിരിച്ചു ചിരിച്ചു ചിരിച്ചു
(പ്രകൃതി നീരാട്ടു...)

കൈതപ്പൂവിതളുകളിൽ കടമിഴിക്കോണുകളിൽ
കർപ്പൂരം വിതറി വരും കാറ്റേ കുളിർകാറ്റേ
നിനക്കെന്തേ നണം ഇന്നിത്ര നാണം
(പ്രകൃതി നീരാട്ടു...)

തെങ്ങോലത്തുമ്പുകളിൽ തൈവാഴകൂമ്പുകളിൽ
സംഗീതമാലപിക്കും വീണേ മണിവീണേ
നിനക്കെന്തേ ഈണം ഇന്നിത്ര ഈണം
(പ്രകൃതി നീരാട്ടു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts