ശോഭനം മോഹനം (മനസ്സേ നിനക്കു മംഗളം )
This page was generated on May 3, 2024, 9:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
അഭിനേതാക്കള്‍മേനക ,ഗണേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:10.

ശോഭനം മോഹനം കരളില്‍ അമൃതം ചൊരിയും നാദം (2)
പേരിടാത്ത കാവ്യമൊന്നു കണ്ടു ഞാന്‍ സഖി നിന്‍ കണ്ണില്‍
ശോഭനം മോഹനം കരളില്‍ അമൃതം ചൊരിയും നാദം
ശോഭനം മോഹനം ശോഭനം മോഹനം

മഞ്ചാടിക്കുന്നത്തെ മാണിക്ക്യപ്പൂവിന്‍റെ മംഗല്യ കാലം ഇതാ (2)
സുഖപരിമളമോലും നിറകതിരണി നടയില്‍ (2)
ദീപനാളം സാക്ഷിയാക്കി താലമേന്തി താലി ചാര്‍ത്തി
നിന്നെ ഞാന്‍ ഇത് പോല്‍ മൂടും (ശോഭനം )

ധനിസ മഗമ സഗമ സനിസ സനിസ നിസഗ സഗമ ഗമധ മധനിസധ
ഗഗാഗ ഗമധ ഗമധ നി നി നി നിസനി ധനിധ മധമ ഗമധനി നി നി

മന്ദാര ഇല്ലത്തെ സിന്ദൂര പെണ്ണിന്റെ കല്യാണ മേളം ഇതാ (2)
മനം കുളിരിടും രാവില്‍ ഒരു സുരഭില വിരിയില്‍ (2)
കന്നി മോഹ വീണ മീട്ടി കള്ള നാണമൊന്നു മാറ്റി
നിന്നില്‍ ഞാന്‍ ഇത് പോല്‍ ചേരും (ശോഭനം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts