അമൃതം കുളിരും കോരി (സ്വന്തമെവിടെ ബന്ധമെവിടെ )
This page was generated on April 19, 2024, 11:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,സ്വപ്ന ,ലാലു അലക്സ് ,മേനക ,ജോസ് പ്രകാശ് ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:09.
അമൃതും കുളിരും കോരി
അവനിയിലണയും യാമം
പറഞ്ഞാലും തീരാത്ത കഥകളുമായി
ഹൃദയങ്ങളൊരുമിക്കും യാമം
യാമം മദന യാമം
(അമൃതും...)

മണിവില്ലൊടിഞ്ഞൊരു ത്രേതാരജനിയിതാ
മുരളികൾ പാടിയ ദ്വാപരനിശയുമിതാ
മിഥിലാപുരിയിലെ രാത്രി ഇത്
വൃന്ദാവനത്തിലെ രാത്രി
വൃന്ദാവനത്തിലെ രാത്രി
(അമൃതും...)

സുരഭിലമാകുമീ മാദകമലർവിരിയിൽ
പല ജന്മങ്ങൾ ഒന്നാകും വേള
ശാകുന്തളത്തിലെ രാത്രി ഇതു
നളചരിതത്തിലെ രാത്രി
നളചരിതത്തിലെ രാത്രി
(അമൃതും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts