ആരണ്യകാണ്ഡത്തിലൂടെ (ലക്ഷ്മണരേഖ )
This page was generated on May 2, 2024, 1:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മമ്മൂട്ടി ,കെ പി ഉമ്മർ ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:00.


 ആ.......

ആരണ്യകാണ്ഡത്തിലൂടെ ആശ്രമവാടത്തിലൂടെ
ഒരുയുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ്
ആരണ്യകാണ്ഡത്തിലൂടെ.....

സ്വയം വരം കഴിഞ്ഞതുമുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാ മാരീചന്‍
മോഹമാം പൊന്മാനായ് മാറി
ഒരു നിമിഷം മാത്രം...
ആരണ്യകാണ്ഡത്തിലൂടെ.......


വരും ഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണു
അകലങ്ങളില്‍ താനേ....
ആരണ്യകാണ്ഡത്തിലൂടെ........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts