ഒരു കോടി സ്വപ്നങ്ങളാല്‍ (തീക്കാറ്റ് )
This page was generated on May 4, 2024, 11:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമുരളി സിതാര
ഗാനരചനകൊല്ലം വിദ്യാധരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍രതീഷ് ,ജയലളിത
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2021 02:43:57.


ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണിമഞ്ചലില്‍
മമ വാമസിംഹാസനം പൂകാന്‍ വരുമോ കണിമലരേ നീ
(ഒരു കോടി)

നിന്‍ മിഴിയിണകളിലൊഴുകും പ്രേമം
നിന്‍ തളിര്‍മേനിയില്‍ ഒഴുകും ദാഹം
ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ്
ഒഴുകിയൊഴുകി ഒന്നാകാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ
(ഒരു കോടി)

മലര്‍മഞ്ഞു തൂകുന്ന രാവില്‍
മലരമ്പന്‍ തഴുകും നിലാവില്‍ (2)
ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ്
ഒഴുകിയൊഴുകി ഒന്നാകാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ
(ഒരു കോടി)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts