സ്വപ്നങ്ങള്‍ സീമന്ത (വൈകി ഓടുന്ന വണ്ടി )
This page was generated on May 5, 2024, 10:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംരവീന്ദ്രൻ
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
ഗായകര്‍പി ജയചന്ദ്രൻ ,ശൈലജ ,കോറസ്‌
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:45.
 

സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരമാകും
സ്വരങ്ങൾ മംഗല ചിലമ്പു തരും (2)
ഇണങ്ങും നമ്മളോരായിരം ജന്മമീ
അമൃതവല്ലിയൂഞ്ഞാലിൽ
സ്വപ്നങ്ങൾ...സ്വപ്നങ്ങൾ...സ്വപ്നങ്ങൾ.
(സ്വപ്നങ്ങൾ...)


നമ്മെയുണർത്തുമീ ഋതുശോഭകൾ
ഉദയരവി പഞ്ചമങ്ങൾ (2)
മലനിറയെ സൂര്യമല്ലികയാകുമ്പോൾ (2)
മരണം വഴി മാറി ഒഴുകും ഒഴുകും
(സ്വപ്നങ്ങൾ...)


കന്മദക്കാവിലെ രതിയാമിനി
ഇലവാതിൽ ചാരാൻ മറന്നു പോയീ (2)
ഉയിരുകൾ തൻ മൗന സംഗമ വേളകളേ (2)
ഉണരൂ മഴമേഘ ധ്യാനം ധ്യാനം
((സ്വപ്നങ്ങൾ...)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts