പൂങ്കാവില്‍ പാടി (പത്താമുദയം )
This page was generated on April 24, 2024, 12:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,എം ജി സോമന്‍ ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:10.
 

ആ...ആ..ആ.ആ.ആ‍...
ലല്ലല്ലലല്ലലല്ലാ ലല്ലല്ലല്ല ലലല്ലാ
പൂങ്കാവിൽ പാടി വരും പുന്നാരക്കുയിലുകൾ നാം
കൂടണഞ്ഞാൽ കൂട്ടിലുണ്ടേ
ഓ..അമ്മ താരാട്ടുവാൻ അച്ഛൻ താലോലിക്കാൻ (പൂങ്കാവിൽ..)

അമ്മ തൻ വാത്സല്യം അമൃതായ് അച്ഛന്റെ സ്നേഹം കുളിരായി (2)
ഞങ്ങളിൽ നിറയുമ്പോൾ സ്വർലോകം വിരിയുന്നു
കർമ്മത്തിൻ തേർ തെളിക്കും
ഓ....ഞങ്ങൾ സാരഥികൾ ഭാവിവാഗ്ദാനങ്ങൾ (പൂങ്കാവിൽ..)


വന്നില്ലേ പൊന്നച്ഛൻ വന്നില്ലേ മുത്തച്ഛൻ (2)
ഇല്ലേ ഞങ്ങൾക്കാരും ഇത്തിരി സ്നേഹം പകരാൻ
അമ്മയില്ലാ പൈതങ്ങൾ ഓ...ഞങ്ങൾ കണ്ണീരിലോ
ഇന്നും കണ്ണീരിലോ


ഡാഡീ.....
ലല്ലല്ല്ലല്ല ലല്ലാ ലല്ലല്ല്ലല്ല ലല്ലാ (പൂങ്കാവിൽ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts