കണ്ണും കണ്ണും (ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ )
This page was generated on April 27, 2024, 7:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഉണ്ണി മേനോന്‍ ,എൻ ലതിക ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അംജദ് ഖാൻ ,റഹ് മാന്‍ ,സന്തോഷ് കെ നായർ ,രോഹിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:09.

കണ്ണും കണ്ണും പൂമഴ
ചുണ്ടും ചുണ്ടും തേന്മഴ
വിണ്ണിൽ നിന്നും താരകം
പൊന്നണിഞ്ഞ ചന്ദ്രിക
പെയ്യും പൂന്തേൻ മഴ
ചന്നം പിന്നം മണ്ണിൽ പെയ്യും പൂന്തേൻ മഴ

പാടി രാപ്പാടികൾ
ആടി വാസന്ത മന്ദാനിലൻ
കേട്ട താരകങ്ങൾ
തരള ഹൃദയതല വിപഞ്ചിയിൽ
തരുണ മധുര പ്രേമഗാനം
സ്വരമാധുരി ലയമാധുരി
ഗാനകല്ലോലിനി
മെല്ലെ മെല്ലെ പറക്കുന്ന കല്ലോലിനി
(കണ്ണും...)

കാലം പൂക്കാലമായ്‌
നേരം ആനന്ദസായന്തനം
ലോകം പൂവനം
കനകഗഗനവീഥിയിൽ
വസന്തസുമനൃത്തവേദിയിൽ
കളിയാടിടും വിളയാടിടും
നമ്മൾ മാലാഖമാർ
മെല്ലെ മെല്ലെ പറക്കുന്ന മാലാഖമാർ
(കണ്ണും...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts