മലരിതള്‍ (എന്റെ കാണാക്കുയില്‍ )
This page was generated on June 26, 2022, 2:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎ ജെ ജോസഫ്
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രേവതി ,റഹ് മാന്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 04:33:07.
മലരിതള്‍... ചിറകുമായ് ...
മന്മഥ പൗര്‍ണ്ണമി നീന്തി വന്നൂ..
എന്നിളം... തേന്‍ കിളീ...

മലര്‍വള്ളിമഞ്ചലില്‍ മദനോത്സവങ്ങളില്‍
മധുവാണിയായ് നീ പാടിവാ..
ആ......
മലര്‍വള്ളിമഞ്ചലില്‍ മദനോത്സവങ്ങളില്‍
മധുവാണിയായ് നീ പാടിവാ..
ശാരികേ ഈ കാട്ടുതേനുണ്ടുറങ്ങാന്‍ വാ..
ഈ ഋതുമതീനിലാവില്‍

പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ആ.......
പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ദാഹം തളിരിടും യാമംതോറുമെന്‍
ചൊടിയില്‍ സിരകളില്‍ ലഹരിയായ് വാ
മലരിതള്‍... ചിറകുമായ് ...
മന്മഥ പൗര്‍ണ്ണമി നീന്തി വന്നൂ..
എന്നിളം... തേന്‍ കിളീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts