ശൃംഗാരം പൂം‌പീലി നീര്‍ക്കും (റിവെഞ്ച്‌ )
This page was generated on April 27, 2024, 7:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഗുണ സിംഗ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:59.
ആഹാ... അഹാ...

ശൃംഗാരം പൂം‌പീലി നീര്‍ക്കും
പുഷ്പബാണംനിന്റെ മെയ്യില്‍ കൊള്ളും നേരം
നിന്റെ നാണം പൂവിടും കരിമിഴികളില്‍ കാമം
വര്‍ണ്ണപ്പൂവിതളായ് വിടരുമ്പോള്‍
നിന്റെ ചൊടിയിണയിലെ രാഗം സ്വര്‍ണ്ണത്തേന്‍
കുഴമ്പായെന്റെ ചുണ്ടില്‍ നീ തൂകുമ്പോള്‍
ഞാനലിഞ്ഞിടും നിന്നില്‍

ഈറന്‍ തുകില്‍ വാരിച്ചുറ്റി നീയെന്‍ മുന്നില്‍
താരുണ്യത്തിന്‍ നാളം പൂക്കും പൂമെയ്യുമായ്
മദരജനികളില്‍ കുളിരുനല്‍കും ചിറകു തേടിടുമ്പോള്‍
നഗ്നമേനി പൂവിരിക്കും പുഷ്പശയ്യയായ് മാറ്റും
രതിതാളം ചൂടിടുമ്പോള്‍ മാറില്‍ ഞാന്‍ ചേരും

പൂവുകളില്‍ പൂവുറങ്ങും രാവുകളില്‍
പൊന്നരയില്‍ താളം തുള്ളും ഏലസ്സുമായ്
മൃദുഞരമ്പുകളില്‍ ലഹരിനല്‍കും ചെതുമ്പലുരിയുമ്പോള്‍
രതിതാളം ചൂടിടുമ്പോള്‍ മാറില്‍ ഞാന്‍ ചേരും


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts