വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | സിംഹേന്ദ്ര മധ്യമം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:59.
വാചാലമാകും മൗനം, പ്രിയ- വാക്യങ്ങള്‍ കോര്‍ക്കും നയനം ഇരു കരളുകളില്‍ ഇതളിതളായ് മോഹങ്ങള്‍ വിരിയവേ... (വാചാലമാകും) വ്രീളാലോലം നീളും യാമം ഏകുന്നൂ രോമാഞ്ചം അല്ലില്‍ കനവിന് സ്വര്‍ണ്ണ- ക്കരകള്‍ നെയ്യും നിമിഷമോ സുഖതരളിതം സുമസുരഭിലം ഹൃദയവും ഹൃദയവും തമ്മില്‍ച്ചേരുമ്പോള്‍... (വാചാലമാകും) പൊന്നിന് പൂവാല് മണ്ണില്‍ മാനം നീര്‍ത്തുന്നൂ നീരാളം ഓരോ നിനവിന് വര്‍ണ്ണ- ത്തിരയില്‍ മുങ്ങും നിമിഷമോ മണിമണിമയം മധുമധുരിതം അധരവും അധരവും ഒന്നായ് മാറുമ്പോള്‍... (വാചാലമാകും) |