ഒടുവിലീ ശിശിരത്തിന്‍ (ചൂടാത്ത പൂക്കള്‍ )
This page was generated on April 20, 2024, 3:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ ജോയ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:48.

ഒടുവിലീ ശിശിരത്തിൻ പൂക്കളും വാടുന്നു
ഒരുവരും ചൂടാതെ
ഹൃദയത്തിലുറവാർന്നൊരീണങ്ങൾ മായുന്നു
അധരങ്ങളറിയാതെ
(ഒടുവിലീ...)

ഒരു വെറും ദുഃഖത്തിൻ കരിമുള്ളു മാത്രം
പൂവിതൾ കാത്തു നിൽക്കുന്നു വെറുതേ
ഒരു പൊരുൾ തേടുമീ യാത്ര തന്നന്ത്യത്തിൻ
അറിയുന്നിതെല്ലാം വെറുതേ
(ഒടുവിലീ...)

ഒടുവിലെന്നോർമ്മ തൻ മാറാപ്പിൽ നിന്നൊരു
തുടുചന്ദനത്തുണ്ടു വിറകും
എരിയുന്ന സൂര്യന്റെ ചിതയിൽ സമർപ്പിച്ചു
നിറമിഴി കൂമ്പുന്നു വെറുതേ
(ഒടുവിലീ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts