വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:17.
ജീവിത നാടകവേദിയിലെന്നെ ഈവിധമിറക്കിയ ജഗദീശാ ആവുകയില്ലിനി അഭിനയം പോലും ദേവാ യവനിക താഴ്ത്തുക നീ ദേവാ യവനിക താഴ്ത്തുക നീ ചിതറീവീണ കിനാവുകള്‍ തന്നുടെ ചിതയെരിയുന്നൂ ഹൃദയത്തില്‍ പെയ്യുന്നതെല്ലാം വേദനതന്നുടെ കണ്ണീര് മുകിലുകള്‍ മിഴിയിണയില്‍ (ജീവിത നാടക...) പാവനമാകിയ നിന് കരമാണീ പാവക്കൂത്തിന് അണിയറയില്‍ ആശകള്‍ തന്നുടെ താമരനൂലില്‍ ആടുംഞാനൊരു കളിപ്പാവ..... (ജീവിത നാടക...) �jeevitha naadaka vediyilenne |